Thursday, November 23, 2006

എടത്താടന്‍ മുത്തപ്പന്‍

തൃശ്ശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടക്കടുത്ത്, കൊടകര നിന്ന് കേവലം അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ആളൂര്‍.

അഞ്ഞൂറിലധികം വരുന്ന എടത്താടന്‍ ഫാമിലികളാല്‍ നിറഞ്ഞ ഈ സ്ഥലം എടത്താടന്‍ ഫാമിലികളുടെ ഹെഡ് ഓഫിസ് എന്നും ഞങ്ങളുടെ ഇടയില്‍ അറിയപ്പെടുന്നു.

ജോലിയുമായി ബന്ധപ്പെട്ട അസൌകര്യങ്ങള്‍‍, ജോലിയില്ലായ്മ മൂലമുള്ള അസൌകര്യങ്ങള്‍, കുടുംബപരമായ പടലപ്പിണക്കങ്ങള്‍, എന്നിവയാല്‍ ഇവിടെയുള്ള പല എടത്താടന്‍ കുടുബങ്ങളും‍ ഒരു കൈപ്പാങ്ങകലം ഡിസ്റ്റന്‍സ് മെയിന്റെയിന്‍ ചെയ്യുന്നതിന്‍ വേണ്ടി സമീപ പ്രദേശങ്ങളായ ചാലക്കുടി, പോട്ട, കൊടകര, വല്ലക്കുന്ന് തുടങ്ങിയ ഏരിയയിലേക്ക് കാലാകാലങ്ങളില്‍ പാലായനം ചെയ്യുകയും / ഓടി രക്ഷപ്പെടുകയും ചെയ്തു പോന്നു.

ഫാമിലിയിലെ ഏറ്റവും പവര്‍ഫുള്ളായ കാരണവര്‍, അത്യപൂര്‍വ്വ ധിഷണശാലിയും ധൈര്യശാലിയുമായ ഒരു മഹാനായിരുന്നു, കാലാന്തരേ ഞങ്ങളുടെ കാണപ്പെട്ട ദൈവമായ “എടത്താടന്‍ മുത്തപ്പന്‍” ആയി മാറിയത്.

എല്ലാവഴികളും അടഞ്ഞ് ‘നോ വേ’ എന്ന് തോന്നുന്ന അവസരത്തില്‍, വിളിച്ചാല്‍ വിളിപ്പുറത്ത് എന്ന പോലെ എടത്താടന്‍ മുത്തപ്പന്‍ രക്ഷക്കെത്തി പോരുന്നു.

എസ്.എന്‍.ഡി.പി. ട്രസ്റ്റ് ഏറ്റെടുത്തതിന് ശേഷം, ‘എടത്താടന്‍ മുത്തപ്പന്‍ ഭഗവതി ക്ഷേത്രം’ എന്നറിയപ്പെടുത്ത ഈ ക്ഷേത്രം ഇന്ന് എടത്താടന്‍ മരുടെ പ്രൈവറ്റ് പ്രോപ്പറ്ട്ടി എന്ന സെറ്റപ്പ് മാറി ഒരു പൊതു ക്ഷേത്രമായി മാറി. ഇവിടെ എല്ലാ ദിവസവും രണ്ട് നേരവും പൂജയും ഭക്തജനങ്ങള്‍ക്ക് പ്രാത്ഥനാ സൌകര്യവും ഉണ്ട്.

എല്ലാവര്‍ഷവും ഇവിടെ ജനുവരി മാസത്തില്‍ അതിഗംഭീരമായി ഉത്സവം കൊണ്ടാടുന്നു. കൊടകര പുത്തുക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പിറ്റേ ദിവസം ആണിവിടെ ഉത്സവം നടക്കുക . അന്നേ ദിവസം അഞ്ച് ആനക്ക് അടിപൊളി പൂരവും വൈകിട്ട് അതിഗംഭീരമായ നാടകവും നടക്കും.

ചിത്രങ്ങള്‍:












29 Comments:

Blogger K.V Manikantan said...

വിശാലന്റെ തലയില്‍ ഒരു തോണ്ടു തോണ്ടി പ്രതിഭാസ്പര്‍ശം നല്‍കിയത് ഈ എടത്താടന്‍ മുത്തപ്പനാണല്ലേ.

വിശാലാ, അമ്പലത്തിന്റെ ചരിത്രം എത്ര തലമുറ മുന്ന് വരേക്കും അറിയാം?

-ഞാനും പൂശാന്‍ പോകുന്നു നമ്മുടെ അമ്പലത്തെപ്പറ്റി.

7:32 AM  
Blogger സ്വാര്‍ത്ഥന്‍ said...

വിശാലോ ശരിക്കും ചരിത്രം എഴുതാനുള്ള പുറപ്പാടാണല്ലോ! നന്നായിട്ടുണ്ട് :)

8:28 AM  
Blogger സു | Su said...

എടത്താടന്‍ മുത്തപ്പാ ശരണം.

എല്ലാവരേയും അനുഗ്രഹിക്കണം.

8:33 AM  
Blogger പട്ടേരി l Patteri said...

ആ ഹാ..അപ്പോള്‍ അതാണല്ലെ എടത്താടന്‍ മുത്തപ്പ
ചരിതം .....
കുറേ നാളായി ചോദിക്കണം എന്നു വിചാരിച്ചിട്ട്.... എന്തായാലും അപരമാരെ ഒക്കെ കണ്ടുപിടിക്കാന്‍ സഹായിച്ച മുത്തപ്പനല്ലേ.... മുത്തപ്പാ ശരണം
മുത്തപ്പാ ശരണം ,,,,,,
പൂരത്തിന്റെ ഒക്കെ പടങ്ങള്‍ ഇങ്ങോട്ട് പോരട്ടെ ;;)
ഓ ടൊ: ഈ ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഗുരുദ്വാരയില്‍ പോകുന്നതു പൊലെ തലയില്‍ തുണി വേണോ?

8:52 AM  
Blogger Unknown said...

ഇതാണ് വിശാലേട്ടന്റെ ബ്ലോഗ് നാഥനായ എടത്താടന്‍ മുത്തപ്പന്‍ അല്ലേ? കണ്ടതില്‍ സന്തോഷം. :-)

9:03 AM  
Blogger കാളിയമ്പി said...

എടത്താടന്‍ മുത്തപ്പാ രക്ഷിയ്കണേ..

9:09 AM  
Blogger അതുല്യ said...

വിശാലാ നല്ല ഐശ്വര്യമുള്ള ബിംബം കേട്ടോ. എനിക്ക്‌ ഇത്‌ പോലെ ഒരുപാട്‌ മേക്കപ്പും ബഹളവുമൊക്കെ ഇല്ല്യാത്ത അമ്പലത്തില്‍ പോകാനാണു ഇഷ്ടം. ഇപ്പോ ഒക്കെ "ഏറ്റടുത്ത" ശേഷം ഒരു കച്ചവട സ്ഥാപനത്തിലോ ഇവിടെത്തെ ഒക്കെ "മള്‍" ലോ ഒക്കെ പോണത്‌ പോലയാണു തോന്നാറു. ഒരുപാട്‌ കളര്‍ പേയിന്റുകളും പുരാതനമല്ലാത്ത ഇപ്പോ കൊത്തിയ പ്രതിമകളും ഒക്കെ കൊണ്ട്‌ നിറച്ച ഒരു മൈതാനമെന്നാണു എനിക്ക്‌ തോന്നാറു. പക്ഷെ ഞങ്ങള്‍ടേ നെല്ലായിലെ മഹാമുനി അമ്പലം ഇപ്പഴും പഴമയുടെ പൊലിമയില്‍ തന്നെയുണ്ട്‌. മെഴുക്ക്‌ പുരണ്ട നാല്വവരികളും ചുമരും, ക്ലാവ്‌ പുരണ്ട വിളക്ക്‌ മാടങ്ങളും... വേണ്ട .. എന്തിനാ അല്ലേ പിന്നേയും കുറെ നോവുന്ന ചിന്തകളിലേയ്ക്‌ കൂപ്പ്‌ കുത്തുന്നത്‌....

മുത്തപ്പാ എല്ലാരേയും കാത്തോളണേ.... ദുഖങ്ങള്‍ അനിവാര്യമെങ്കിലും, അതൊക്കെ താങ്ങാനുള്ള കരുത്തും കൂടി കരുത്തും കൂടി നല്‍കി കനിയുക നീ മുത്തപ്പാ....

വിശാലനെ ഇത്രേം ചുള്ളനാക്കിയത്‌ പോലെ എന്റെ അപ്പൂനേം ഒരു ചുന്തരനാക്കേണമേ....

9:38 AM  
Blogger അരവിന്ദ് :: aravind said...

വിശാല്‍‌ജീ എന്റെ വക വഴിപാട് പെന്‍ഡിംഗ് ഉണ്ട്.
കേരളത്തില്‍ പോകുമ്പോള്‍ പോകണം.
ഗുരുവായൂര്‍ -കാടാമ്പുഴ - ഇടപ്പള്ളി പോണ വഴി.

11:54 AM  
Blogger കണ്ണൂരാന്‍ - KANNURAN said...

നമ്മുടെ പറശ്ശിനി മുത്തപ്പനുമായി എന്തേലും ബന്ധമുണ്ടോ ഈ മുത്തപ്പന്???

9:17 PM  
Blogger ഖാദര്‍ said...

ചരിത്രം എഴുതുമ്പോഴും ‘വിശാലന്‍‘ടച്ച്!
എടത്തനാടന്‍ മുത്തപ്പന്‍ ആരാണെന്നുള്ള ക്യൂരിയോസിറ്റിക്ക് വിരാമം

11:15 PM  
Blogger മുസാഫിര്‍ said...

മുത്തപ്പന്ന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ.പിന്നെ ഈ എടത്താടന്മാര്‍ ആളൂരിലെ പുലികളാണു അല്ലെ ?

8:07 PM  
Blogger മുസ്തഫ|musthapha said...

ചരിത്രം എഴുതിയത് നന്നായി... എടത്താടന്‍ മുത്തപ്പന്‍ വിശാലന്‍റെ സൃഷ്ടിയാണോ എന്നൊരു സംശയമുണ്ടായിരുന്നു... ഇപ്പോഴത് മാറിക്കിട്ടി :)

9:13 PM  
Blogger Kalesh Kumar said...

മുത്തപ്പാ ശരണം!!

5:40 AM  
Anonymous Anonymous said...

നമ്മെ സൃഷ്ടിക്കുകയും ആവശ്യമുള്ളതെല്ലാം നല്‍കുകയും ചെയ്യുന്ന യഥാര്‍ത്ഥ സൃഷ്ടാവിനെ അറിയാതെ,
നമ്മെപ്പോലെ തന്നെ സ്വന്തമായി ഒരു കഴിവും ഇല്ലാത്ത,
നമുക്ക്‌ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്ത
പ്രതിമകളേയും,
മണ്ണിനേയും,
കല്ലിനെയും,
തിന്നുകയും അപ്പിയിടുകയും മലം ചുമന്നു നടക്കുകയും സ്വന്തം മരണത്തെപ്പോലും ഒരു നിമിഷത്തേക്ക്‌ അങ്ങോട്ടോ ഇങ്ങോട്ടോ നീക്കിവെക്കാന്‍ പോലും കഴിവില്ലാത്ത കേവല മനുഷ്യരേയും
വിളിച്ചു സഹായം ചോദിക്കുന്ന വിദ്യാസമ്പന്നരേ.....
നിങ്ങളിതെന്താ ആലോചിക്കാത്തത്‌....
നിങ്ങള്‍ക്ക്‌ ഈ ജീവിതം തന്നത്‌ ആര്‌??
എന്തിനാണ്‌ അറുപതോ എഴുപതോ വര്‍ഷം മാത്രമുള്ള ഈ ജീവിതവും അതിലേക്കുള്ള എല്ലാം നിങ്ങള്‍ക്ക്‌ തന്നത്‌???
ബുദ്ധിയുള്ളവരേ ആലോചിക്കൂ......

ഇത്തരം മുത്തപ്പന്മാര്‍ നിങ്ങളെ സഹായിക്കുകയില്ല... ഉപദ്രവിക്കുകയുമില്ല... അവര്‍ക്കതിന്‌ കഴിയൂല്ല!!! അവരേയും നിങ്ങളേയും നിങ്ങള്‍ക്ക്‌ ചുറ്റുമുള്ള ഒാരോ വസ്തുവിനേയും സൃഷ്ടിച്ച യഥാര്‍ത്ഥ സ്രഷ്‌^ടാവ്‌ .... അങ്ങനെ ഒന്നുണ്ടോ??
ചിന്തിച്ചൂടേ മനുഷ്യ കുലമേ????....

2:32 AM  
Blogger Unknown said...

സലീമണ്ണാ,
അണ്ണന്‍ പറഞ്ഞപ്പൊഴാ ഇതിനെ പറ്റിയൊക്കെ ഞാന്‍ ചിന്തിച്ചത് കേട്ടോ. ഞാന്‍ വിദ്യാസമ്പന്നനാണെന്നാണല്ലോ വെപ്പ്. കല്ലിനേയും മണ്ണിനേയും വിഗ്രഹത്തേയും അപ്പിയേയുമൊക്കെ ആരാധിക്കാന്‍ വയ്യ. എന്നാലോ സ്കൂളീന്ന് 60-70 വര്‍ഷത്തെ ടൂറിന് വിട്ടിട്ട് മടങ്ങിവരുമ്പൊ നീ എന്തൊക്കെ കണ്ടു എന്തൊക്കെ ചെയ്തു എന്ന് ചോദ്യം ചോദിക്കുന്ന ഒരു മാഷിനെ പേടിക്കാനും വയ്യ.

ഒരു ‘ഗണ്‍’ഫ്യൂഷന്‍. കൂടുതല്‍ ചിന്തിയ്ക്കാന്‍ ഡൈം ഇല്ല. സ്വര്‍ഗത്തിലേയ്ക്കുള്ള ടിക്കറ്റെടുക്കുമ്പൊ എന്റെ എണ്ണം കുറച്ചെടുത്താല്‍ മതി. :-)

3:14 AM  
Blogger Visala Manaskan said...

സലീമിന്,

നരകം സ്വര്‍ഗ്ഗം എന്നതൊക്കെ ചത്തിട്ടുള്ള കേസല്ലേ? ചാവണ കാര്യം എനിക്ക് ആലോചിക്കാന്‍ തന്നെ പറ്റുന്നില്ല. പിന്നെയല്ലേ ചത്തതിന് ശേഷമുള്ള കാര്യം??

എന്റെ ഒരു ഒബ്സെര്‍വേഷന്‍ വച്ച് പറഞ്ഞാല്‍ സ്വര്‍ഗ്ഗം ഉത്ഘാടനം കഴിഞ്ഞ് അങ്ങിനെ തന്നെ കിടക്കുകയാണെന്നാ തോന്നുന്നത്! ഇന്നുവരെ ഒരു മനുഷ്യ കുഞ്ഞ് അയിന്റകത്തേക്ക് കയറിയിട്ടില്ലത്രേ.

പിന്നെ, മൂട്ട, പാറ്റ, എറുമ്പ്, കൊതുക്, കോഴിപ്പേന്‍ എന്നിവയെല്ലാം ഒരിക്കലും പാപം ചെയ്യാത്തതുകൊണ്ട് കമ്പ്ലീറ്റ് അങ്ങോട്ട് ബാച്ച് ബാച്ചായി പോകും താനും.

സൃഷ്ടി കര്‍ത്താവ്‌ എന്നൊരു കക്ഷിയുണ്ട് എന്ന് വിശ്വസിക്കാനാ എനിക്ക് കൂടുതല്‍ ഇഷ്ടം. അതുകൊണ്ട് എനിക്ക് ദൈവത്തില്‍ ഒടുക്കത്തെ വിശ്വാസവുമാണ്.

പക്ഷെ, എന്റെ ദൈവം, “എന്നെ ബഹുമാനിച്ചില്ലെങ്കില്‍ നിന്നെ അപമാനിക്കും” എന്ന കെലിപ്പ് റോളില്‍ നില്‍ക്കുന്ന പോലീസുകാരനല്ല.

നല്ല പിതാവ് നല്ല ഫ്രന്റാവണം എന്ന പോളിസി വച്ച് ചിന്തിച്ചാല്‍, ജഗന്നിയന്താവ്‌ സര്‍വ്വ ചരാചരങ്ങളുടെയും പിതാവായതുകൊണ്ട്, എല്ലാവര്‍ക്കും ഒരു ഉത്തമ സുഹൃത്താവാണം, മിനിമം മനുഷ്യര്‍ക്കെങ്കിലും.

അങ്ങിനെയാണെങ്കില്‍, ഞാന്‍ കല്ലിനേയോ മണ്ണിനേയോ വായുവിനേയോ സൂ‍ര്യനേയോ വെള്ളത്തിനേയോ (ഖുശ്ബുവിനെയോ ഐശ്വര്യാ റായിയേയോ) ആരെ പൂ‍ജിച്ചാലും ഇല്ലെങ്കിലും, മര്യാദക്കാരനും തികഞ്ഞ ഡീസന്റുമായ‍ ദൈവത്തിന് വിഷയമല്ല. നോ പ്രോബ്ലം.

നൂറായിരം കൂ‍ട്ടം പ്രശ്നങ്ങളുള്ള മനുഷ്യന്, അങ്ങിനെയൊക്കെ ചെയ്താല്‍ കുറച്ച് ആത്മവിശ്വാസമോ സന്തോഷമോ കിട്ടുന്നെങ്കില്‍ ‘കിട്ടിക്കോട്ടേ..പാവങ്ങള്‍’ എന്ന് വക്കും.

സ്വയം പാപം ചെയ്താലോ, മറ്റുള്ളവര്‍ക്ക് ത്വയിരക്കേടുണ്ടാക്കി അലമ്പുകള്‍ ചെയ്താലോ മാത്രമേ ആള്‍ ഹര്‍ട്ടാവൂ എന്നാണ് എന്റെ മതം.

അല്ലാതെ, രാവുപകല് തന്നെ പുകഴ്ത്തിപ്പാടിയിരിക്കാന്‍ കോടാനുകോടി ജനങ്ങളെയും അവക്കൊത്ത സെറ്റപ്പുകളെയും പടച്ചുവിടാന്‍ ദൈവം അത്ര സെല്‍ഫിഷ് ഒന്നും അല്ല ഹേ!

:) അറിവ് തുശ്ചം. പ്രാത്ഥന കുറവ്, പക്ഷെ, ഞാന്‍ എന്നെക്കോണ്ട് കൂട്ടിയാ കൂടണ പോലെ മനുഷ്യമ്മാരെ സ്നേഹിക്കും പ്രോത്സാഹിപ്പിക്കും!

4:13 AM  
Anonymous Anonymous said...

Abdulla Said...

കൊട് കൈ വിശാലാ... വളരെ മാന്യമായി തന്നെ ആരോപണങ്ങള്‍ മലര്‍ത്തിയടിച്ചിരിക്കുന്നു.

“നല്ല പിതാവ് നല്ല ഫ്രന്റാവണം എന്ന പോളിസി വച്ച് ചിന്തിച്ചാല്‍, ജഗന്നിയന്താവ്‌ സര്‍വ്വ ചരാചരങ്ങളുടെയും പിതാവായതുകൊണ്ട്, എല്ലാവര്‍ക്കും ഒരു ഉത്തമ സുഹൃത്താവാണം, മിനിമം മനുഷ്യര്‍ക്കെങ്കിലും.“

ഈ ഒരു കമന്റു തന്നെ മതി എല്ലാവരുടേയും വായടക്കാന്‍. സ്വന്തം മാതാപിതാക്കളുമായി സൌഹൃദ ബന്ധം കാത്തു സൂക്ഷിക്കുന്ന മക്കള്‍ക്കാണ് അവരുമായി കൂടുതല്‍ ആത്മ ബന്ധം ഉണ്ടാവുക. അങ്ങനെ മാതാപിതാക്കള്‍ക്ക് വളരെ എളുപ്പത്തില്‍ മക്കളെ നേര്‍വഴിക്ക് നയിക്കാനാവും. സൌഹൃദ ബന്ധം കാത്തു സൂക്ഷിക്കാനാവാത്ത മക്കള്‍, മാതാപിതാക്കളുടെ ശാസനകള്‍ക്ക് പുല്ലുവില കല്‍പ്പിക്കുകയും താന്തോന്നിയായിത്തീരുകയും ചെയ്യും. അതിനാല്‍... മക്കള്‍ മാതാപിതാക്കളെ അനുസരിച്ചേ തീരൂ...

അങ്ങനെയെങ്കില്‍, തന്നെ ആരാധിക്കണമെന്ന ഉദ്ദേശവുമായി സൃഷ്ടിക്കപ്പെട്ട പടപ്പുകള്‍ ശാസനകള്‍ ധിക്കരിക്കുകയും സ്വയം തീരുമാനിക്കുന്ന വഴിയിലൂടെ മുന്നോട്ട് പോവുകയുമാണെങ്കില്‍, അവരെ വെറുതെ വിടുന്നത് ന്യായീകരിക്കാവുന്നതാണോ...? പ്രത്യേകിച്ച് ശാസനകള്‍ അക്ഷരം പ്രതി അനുസരിക്കുന്നവരെ അപമാനിക്കലാവില്ലേ താന്തോന്നികളെ വെറുതെ വിടല്‍?. തീര്‍ച്ചയായും പരമ കാരുണികനായ നാഥന്‍ എന്തിന്നു വേണ്ടിയാണോ നമ്മെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കി അതനുസരിച്ച് ജീവിക്കേണ്ടിരിക്കുന്നു. ഇല്ലെങ്കില്‍, അലക്കാനായി നിര്‍മ്മിക്കപ്പെട്ട വാഷിംഗ് മെഷീന്‍ പണി മുടക്കിയാല്‍ നന്നാക്കാന്‍ ശ്രമിച്ചിട്ടും നന്നായില്ലെങ്കില്‍ കുപ്പത്തൊട്ടിയില്‍ സ്ഥാനം പിടിക്കും എന്ന് ആലങ്കാരികമായി പറയാം...

4:58 AM  
Anonymous Anonymous said...

Abdul Khader Said...

ഞാന്‍ കഴിഞ്ഞാഴ്ച ഒരു വീഡിയോ കാണാനിടയായി... "The Mircles of the Creation of Man" എന്ന ടൈറ്റിലില്‍. ഒരു മനുഷ്യന്റെ സൃഷ്ടിപ്പില്‍ ഇത്രമാത്രം കോപ്ലികേറ്റഡായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് കണ്ട് അന്തം വിട്ടു പോയി. ഇത്രമാത്രം ശ്രമകരമായ രീതിയില്‍ കാ‍ര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന നാഥനെ എത്ര പുകഴ്ത്തിയാലും മതി വരില്ല. തീര്‍ച്ചയാ‍യും ചിന്തിക്കുന്നവര്‍ക്ക് ഇതിലെല്ലാം മതിയാവോളം ദൃഷ്ടാന്തങ്ങളുണ്ട്.

ആ നാഥനെ അറിയുകയും, എന്തിനു വേണ്ടിയാണോ നമ്മെയും, ഈ പ്രപഞ്ചത്തെ നമുക്കായും സൃഷ്ടിച്ചിരിക്കുന്നത്, ആ കാര്യം യാതൊരു ഉപേക്ഷയും കൂടാതെ നിറവേറ്റുകയും ചെയ്യുക സോദരേ... ആശംസകള്‍...

5:28 AM  
Blogger N.J Joju said...

പ്രിയ വിശാലാ,
ഇപ്പറഞ്ഞ സലീം അറിയുന്നതിനേക്കാള്‍ നന്നയി താങ്കള്‍ സ്രഷ്ടാവിനെ അറിയുന്നു എന്നാണ്‌ വിശാലന്റെ comment-ല്‍ നിന്നും എനിക്ക്‌ തോന്നുന്നത്‌. ചിലര്‍ തങ്ങള്‍ അറിയാത്തതിനെ അറിഞ്ഞതായി ഭാവിച്ച്‌ മറ്റുള്ളവരുടേതെല്ലാം തെറ്റ്‌ എന്നു ധരിക്കുന്നു. അറിവായ്‌ നിറവായ്‌ നിറമായ്‌ നിറയുന്ന പരമാത്മാവ്‌ പൂവായ്‌ പുഴുവായ്‌ പൂമ്പാറ്റയായ്‌ കാറ്റായ്‌ മരമായ്‌ ആകാശമായ്‌ ഭൂമിയായ്‌പുഴയായ്‌ മഴയായ്‌, സ്രഷ്ട്രാവായ്‌ പരിപാലകനായ്‌ സംഹാരകനായ്‌ , സലീമായ്‌, വിശാലനായ്‌, ഞാനായ്‌ നീയായ്‌ ഈ പ്രപഞ്ചം മുഴുവന്‍ നിറയുന്നു. കല്ലിലും ഈശ്വരനുണ്ട്‌,കല്ലിലും ഈശ്വരനെ കണ്ടെത്താം കാണണമെന്നാഗ്രഹമുള്ളവന്‌. എന്നതുകൊണ്ട്‌ ഈശ്വരന്‍ കല്ലാകുന്നുമില്ല. ശരിയല്ലേ?

എടത്താടന്‍ മുത്തപ്പനില്‍ നിന്ന്‌ സലീമിണ്റ്റെ സ്രഷ്ടവിലേക്ക്‌ വലിയ ദൂരമുണ്ടന്ന്‌ സലീമിന്‌ തോന്നുന്നുണ്ടാകും. പക്ഷേ സലീമിണ്റ്റെ ഈ പറഞ്ഞ സ്രഷ്ടാവിന്‌ അങ്ങനെ തോന്നുന്നില്ലെങ്കിലോ?

10:04 PM  
Anonymous Anonymous said...

സ്നേഹം നിറഞ്ഞ വിശാല മനസ്കാ, ഈ ഭൂമി ലോകത്ത്‌ രണ്ടു തരം മനുഷ്യരുണ്ട്‌. ഒന്നാമത്തെ വിഭാഗം, ഈ മനുഷ്യ ജീവിതവും, സകല അനുഗ്രഹങ്ങളും തന്ന ദൈവം തമ്പുരാനോട്‌ നന്ദി കാണിക്കുന്നവരാണ്‌. അവര്‍ താഴെ കൊടുത്ത ദൈവിക വചനത്തില്‍ പറഞ്ഞ പ്രകാരമാണ്‌:

"തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്ന് കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും ഏകാരധ്യനായ ദൈവം തമ്പുരാനെ ഒാറ്‍മ്മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെക്കുറിച്ച്‌ ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍(-സല്‍ബുദ്ധിയുള്ളവര്‍). (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്ര പരിശുദ്ധന്‍!അതിനാല്‍ (മരണാനന്തരമുള്ള) നരക ശിക്ഷയില്‍ നിന്ന് നീ ഞങ്ങളെ കാത്തു കൊള്ളേണമേ."

രണ്ടാമത്തെ വിഭാഗം, ഈ മനുഷ്യ ജീവിതവും, സകല അനുഗ്രഹങ്ങളും തന്ന ദൈവം തമ്പുരാനോട്‌ നന്ദി കാണിക്കാത്തവരാണ്‌. അവര്‍ താഴെ കൊടുത്ത ദൈവിക വചനത്തില്‍ പറഞ്ഞ പ്രകാരം സ്വയമോ അല്ലാതെയോ വഞ്ചിതരായിരിക്കുന്നു.

"ഹേ മനുഷ്യാ, അത്യുദാരനായ നിണ്റ്റെ രക്ഷിതാവിണ്റ്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞെതെന്താണ്‌?നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവഥയിലാക്കുകയും ചൈയ്തവത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍. ആല്ല, എന്നിട്ടും പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു!!"

ഇതില്‍ ഏതില്‍ പെടണം എന്ന് തികച്ചും നമ്മുടെ തീരുമാനത്തിന്‌ ദൈവം തമ്പുരാന്‍ വിട്ടു തന്നിരിക്കുന്നു. ചിന്തിക്കുക വഴി തെരെഞ്ഞുടുക്കുക. തീരുമാനം ഏതായലും ഉത്തരവാദി നമ്മള്‍ തന്നെ.

- സ്നേഹപൂര്‍വ്വം ഒരു ദൈവ ദാസന്‍.

3:12 AM  
Blogger Visala Manaskan said...

എന്റെ കൂടെപ്പിറപ്പേ. കുറുപ്പിനു നന്ദി. ദൈവദാസനായ താങ്കളോട് എനിക്ക് ബഹുമാനമുണ്ട്, ഇഫ്:

1) ദൈവഭയത്തോടൊപ്പം സഹജീവികളോട് കരുണയും സ്‌നേഹവും (ഇ.ടി.സീ) ഉള്ള ഒരു മനസ്സ് താങ്കള്‍ക്കുണ്ടെങ്കില്‍.

2)‘സ്വര്‍ഗ്ഗത്തിലേ പോലെ എന്റെ വീട്ടിലും നരകത്തിലേ പോലെ അയല്പക്കത്തും ആകണമേ’ എന്നല്ല പ്രാത്ഥനയുടെ മുഖ്യ അജണ്ഢ എങ്കില്‍.

3)സ്വന്തം വിശ്വസപ്രമാണങ്ങള്‍ക്കനുസരിച്ച് ജീവിക്കാത്തവരെല്ലാം പൊട്ടിച്ചിതറിച്ച് ചാവേണ്ടവര്‍ തന്നെ എന്ന വിശ്വാസം താങ്കള്‍ക്ക് ഇല്ല എങ്കില്‍.

4) എനിക്ക് (മീ)കാശിന് വല്ല അത്യാവശ്യം വന്ന് ചോദിച്ചെന്നാല്‍‍ കയ്യില്‍ കാശ് വച്ച് ‘അയ്യോ..ഒരു മണിക്കൂര്‍ മുന്‍പ് നാട്ടിലേക്കയച്ചു!‘ എന്ന് പറയാതിരുന്നാല്‍..

:)

ഹാപ്പി തേഴ്സ് ഡേ റ്റൂ യൂ!

8:38 PM  
Blogger അളിയന്‍സ് said...

വിശാല്‍ജീ... താങ്കള്‍ക്ക് ഇങ്ങനെയൊയൊരു ബ്ലോഗും കൂടിയുണ്ടെന്ന് ദേ ദിപ്പഴാ അറിഞ്ഞേ..

ആളൂരിനെ എനിക്കു മറക്കാന്‍ പറ്റോ.. പോളിടെക്നിക്കില്‍ ഫഠിക്കുമ്പൊ മാളക്കുള്ള ആനവണ്ടിയും കാത്ത് വായ നോക്കി ആളൂര്‍ ജങ്ക്ഷനില്‍ കുറേ കാലം നിന്നിട്ടുള്ളതല്ലേ... ജോസുചേട്ടന്റെ കടയില്‍ നിന്ന് സോഡ സര്‍ബ്ബത്തും സമൂസയുമൊക്കെ അടിച്ചതിന്റെ പറ്റ് ഇപ്പോഴും പെന്‍ഡിങ്ങാ..!!
ഈ പറഞ്ഞ എടത്താടന്‍ മുത്തപ്പന്‍ അമ്പലം ഏതാ മാഷേ..? ആ ഏരിയായിലെ ഒരു മാതിരിപ്പെട്ട അമ്പലത്തിലെല്ലാം ചെണ്ടപ്പുറത്ത് കോലു വീഴുമ്പോഴേക്കും ഞാന്‍ ഹാജര്‍ കൊടുക്കാറുണ്ടായിരുന്നതാണല്ലോ...

പിന്നെ ദൈവങ്ങളെപ്പറ്റി ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനോ അല്ലെങ്കില്‍ അറ്റ് ലീസ്റ്റ് ഒരു റിട്ടയേര്‍ഡ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനോ നമുക്ക് അച്ചുമാമനോട് ഒന്ന് പറഞ്ഞുനോക്കിയാലോ..!! അല്ലാ സത്യമറിയണമല്ലോ.
എനിക്കൊന്നേ പറയാനുള്ളൂ... അവനവന്റെ വിശ്വാസം അവനവനെ ഹെല്‍പ്പട്ടെ...
“സ്വാമിയേ ശരണമയ്യപ്പാ”

10:17 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

യു സെഡ് ഇറ്റ് വിശാലാ!

പിന്നെ ആ 'അജണ്ഢ' ഒന്നൊന്നര അജണ്ടയായീട്ടോ. ;)

10:34 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഒന്നുകൂടി പറയണമെന്നു തോന്നി. എത്ര നിഷ്കളങ്കമായി, ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താതെ ഈശ്വരനെ ഭംഗിയായി നിര്‍വ്വചിച്ചിരിക്കുന്നു.

10:48 PM  
Blogger Peelikkutty!!!!! said...

മുത്തപ്പാ ശരണം!!

11:10 PM  
Anonymous Anonymous said...

സ്നേഹം നിറഞ്ഞ വിശാലന്‌,താങ്കള്‍ എന്നെ ബഹുമാനിക്കുന്നതിനേക്കാള്‍ സ്നേഹിക്കുന്നതാണെനിക്കിഷ്ടം. ഏതായാലും നന്ദി. താങ്കള്‍ പറഞ്ഞ ഗുണ ഗണങ്ങള്‍ക്കു വേണ്ടി (ദൈവിക തൃപ്തി അതിലാണെന്നറിഞ്ഞ്‌) കിണഞ്ഞു പരിശ്രമിക്കുന്ന നന്ദിയുള്ള മനുഷ്യരുടെ കൂട്ടത്തിലാണ്‌ ഈ പാവം ഞാനും. (-വാക്ക്‌ വേറെയും പ്രവര്‍ത്തി വേറേയും ആക്കാതിരിക്കാനും നോക്കാറുണ്ട്‌),
കാരണം:
1)ഭൂമിയിലുള്ളവരോട്‌ കരുണ കാണിക്കാത്തവരോട്‌ ആകാശത്തുള്ള കാരുണ്യവനായ നമ്മുടെയൊക്കെ സൃഷ്ടാവായ ദൈവം തമ്പുരാന്‍ കരുണ കാണിക്കയില്ലെന്ന്‌ ദൈവം നമ്മിലേക്ക്‌ നിയോഗിച്ചയച്ച കാരുണ്യത്തിണ്റ്റെ പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു.

2)അയല്‍ വാസി പട്ടിണി കിടക്കുമ്പോല്‍ വയറു നിറച്ച്‌ ഉണ്ണുന്നവന്‍ ദൈവിക മതത്തില്‍ പെട്ടവനല്ലെന്ന്‌ ആ ദൈവ ദൂതന്‍ പഠിപ്പിച്ചിരിക്കുന്നു.

3)ഒരു നിരപരാധിയെ വധിക്കുന്നത്‌ മനുഷ്യ കുലത്തെ മുഴുവനും വധിക്കുന്നതിന്‌ തുല്യവും ഒരു ജീവന്‍ രക്ഷിക്കുന്നത്‌ മനുഷ്യ കുലത്തെ മുഴുവന്‍ രക്ഷിക്കുന്നതിന്‌ തുല്യവുമെന്ന്‌ ദൈവിക സന്ദേശം എന്നെ പഠിപ്പിക്കുന്നു.

4)എണ്റ്റെ സമ്പാദ്യത്തില്‍ പാവപ്പെട്ടവന്‌ നിശ്ചിതമായ്‌ അവകാശമുണ്ടെന്നും, അത്‌ ചോദിച്ചു വരുവാന്‍ കാത്തു നില്‍ക്കാതെ പാവപ്പെട്ടവന്ന്‌ അങ്ങോട്ട്‌ എത്തിച്ചു കൊടുക്കണമെന്നും, ചോദിച്ചു വരുന്നവേന്‍ മടിക്കാതെ സഹായിക്കണമെന്നും പഠിപ്പിക്കുന്ന ഒരേയൊരു ദൈവിക വേദ ഗ്രന്ഥത്തെ ഞാന്‍ പിന്‍ പറ്റുന്നു.

താഴെ കൊടുത്ത ദൈവിക വചനം ശ്രദ്ധിക്കൂ.
" മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന്‌ നീ കണ്ടുവോ?
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌ പാവപ്പെട്ടവണ്റ്റെ ഭക്ഷണ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്
‍എന്നാല്‍ ഒരു തരം നമസ്കാരക്കാര്‍ക്കാകുന്നു നാശം.
തങ്ങളുടെ നമസ്കാരത്തെക്കുറിച്ച്‌ ശ്രദ്ധയില്ലാത്തവരായ
ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവറ്‍ത്തിക്കുന്നവരായ പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ "

സ്നേഹത്തോടെ ഒരു ദൈവ ദാസന്‍

11:51 PM  
Blogger കാളിയമ്പി said...

"അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീ ഒന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും നീയും എന്നുള്ളിലാകണം

നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെനീക്കി സായൂജ്യം നല്‍കുമാര്യനും

നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോര്‍ക്കില്‍ നീ
അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നു ഞങ്ങള്‍ അങ്ങു ഭഗവാനേ ജയിയ്ക്കുക"

എടത്താടന്‍ മുത്തപ്പന്റമ്പലം നടത്തുന്ന എസ് എന്‍ ഡീ പ്പീ യുടെ മാത്രമല്ല എല്ലാവരുടേയും നാണുവപ്പൂപ്പനെഴുതിയത്..

വിശാലണ്ണാ കല്ലിനേം മണ്ണിനേം പടത്തിനേം പുത്തകത്തിനേം തൊഴുത് ഈ നരകത്തിലേയ്ക്ക് ഞാനുമുണ്ടേ..

അപ്പം ലാല്‍ സലാം

5:02 AM  
Anonymous Anonymous said...

"മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. (കാരണം) സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ (അവന്‍ ആരധിച്ചു കൊണ്ടിരിക്കുന്ന മിഥ്യയായ) ദുര്‍മൂര്‍ത്തികളെ നിഷേധിച്ച്‌ ഏകനായ (സ്രഷ്ടാവും സംരക്ഷകനുമായ) സത്യ ദൈവത്തില്‍ വിശ്വസിക്കുന്നുവോ, അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു പാശത്തിലാകുന്നു. അത്‌ പൊട്ടിപ്പോകുകയേ ഇല്ല. ആ സത്യ ദൈവം (മറഞ്ഞിരിക്കുന്നതും വെളിവായതുമായ എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. "

പ്രിയപ്പെട്ടവരേ, മുകളില്‍ കൊടുത്തിരിക്കുന്ന ദൈവിക വചനത്തെക്കുറിച്ച്‌ ഗൌരവമായി ആലോചിക്കൂ. സന്‍മാര്‍ഗ്ഗം കണ്ടെത്തൂ.

സ്നേഹ പൂര്‍വ്വം

സത്യദൈവത്തിന്‌ കീഴൊതുങ്ങിയ നന്ദിയുള്ള ഒരു ദാസന്‍.

9:00 PM  
Blogger കുടുംബംകലക്കി said...

ഭഗവാനേ, നിരീശ്വരവാദികള്‍ ഈ നാട്ടില്‍ എങ്ങനെ ജീവിക്കും!!!

(ദൈവത്തിന്റെ പടം എടുക്കാമോ? കോഡ് ഒഫ് കണ്ടക്റ്റിനെതിരല്ലേ?)

1:20 AM  

Post a Comment

Subscribe to Post Comments [Atom]

<< Home