Tuesday, January 12, 2010

അഗ്രജൻ & കൊ. പ്രൈ. ലിമിറ്റഡ്


















പ്രിയ ബ്ലോഗ് ബ്രദർ (BB) അഗ്രജനും മുനീറയും ചേർന്ന് 2002-ൽ തുടങ്ങിയ കമ്പനി അങ്ങിനെ വിജയകരമായ എട്ടുവർഷം പൂർത്തിയാക്കുകയാണ്.

ബ്ലോഗ്‌സ്പോട്ടും ബ്ലോഗർ.കോമും പോലെ, വരമൊഴി എഡിറ്ററും കൂടെ തുറക്കുന്ന ആ കറുത്ത വിന്റോയും പോലെ, മേയ്ഡ് ഫോർ ഈച്ച് അദറായി സ്നേഹിച്ചും സന്തോഷിച്ചും എട്ടുവർഷം!

പിള്ളേരുടെയൊക്കെ കല്യാണം കഴിഞ്ഞ് അവർക്ക് കുട്ട്യോളായി, അവർടേം കല്യാണം കഴിഞ്ഞ് അവർക്കും കുട്ട്യോളായി... എല്ലാവിധ ഐശ്വര്യങ്ങളോടും കൂടെ അങ്ങിനെയങ്ങിനെ മൂത്താപ്പയും മൂത്തുമ്മയുമായി ജീവിക്കുന്നത് ഞങ്ങൾക്കൊക്കെ കാണാൻ ദൈവം അനുഗ്രഹിക്കട്ടേ. :)

ഫോട്ടോ കട്‌പട്: അപ്പു

ബിനോയ് വിശ്വം പാവം.

















യു.എ.ഇ.യിൽ വന്നു പെടുന്ന വി.ഐ.പി.കളെ ആരേം ഞാൻ വെറുതെ വിടില്ല എന്നല്ല. എന്നാലും ദുബായ് വരെ വന്നിട്ട് ആളെ വെറും കയ്യോടെ തിരിച്ചു വിടാൻ പാടുണ്ടോ?

Monday, September 29, 2008

കുറുമാനും റോക്സ്..







Wednesday, August 27, 2008

തമനു റോക്സ്!



“ഗംഗേ....”
-
കറുത്ത ഷര്‍ട്ടിട്ട ചുള്ളന്‍: “എന്റെ ദൈവമ്മേ.......”

Saturday, February 23, 2008

ഒരു അവാര്‍ഡ്

കൊടകരപുരാണം എന്ന എന്റെ ബ്ലോഗ് കുറിപ്പുകള്‍ക്ക് ഒരു പുസ്തകയോഗമൊന്നും ഉണ്ടാവേണ്ടിയിരുന്നില്ല, നെറ്റില്‍ തുടങ്ങി നെറ്റില്‍ ഒടുങ്ങുന്ന ഒരു എഴുത്ത്.. അതുമതിയായിരുന്നു.. എന്നൊക്കെ ഞാന്‍ ചിലപ്പോഴൊക്കെ ചിന്തിച്ചുപോയിട്ടുണ്ട്.

പക്ഷെ, ഈയിടെ വീട്ടഡ്രസില്‍, നാട്ടില്‍ കിട്ടിയ, താഴെ സ്കാന്‍ ചെയ്തിട്ട കത്ത് അത്തരം ചിന്തയെ തകര്‍ക്കാന്‍ വന്ന ഒരു പാട്രിയേറ്റ് മിസൈലാണ്. സവിനയം എന്റെ ഈ ഭയങ്കര സന്തോഷം പങ്കുവക്കുന്നു. തെറ്റിദ്ധരിക്കരുത്. സംഗതി ചിലയിടത്ത് ആള്‍ കുറച്ച് ഓവറായപ്പോള്‍.. ‘എന്തെങ്കിലും കുറയുമോ?’ എന്ന് ഞാനും മനസ്സില്‍ ചോദിച്ചിരുന്നു.

Labels:

Wednesday, November 21, 2007

റീഡര്‍ സെറ്റപ്പിങ്ങ്: അനിലേട്ടന്‍

ഹല,

http://www.reader.google.com -ല്‍ പോയ് ലോഗിനാക്കുക.

ഏഡ് സബ്സ്ക്രിപ്ഷന്‍ (Add subscription) ക്ലിക്കി ചെയ്ത്

http://pipes.yahoo.com/pipes/pipe.run?_id=LlsLBKgY3BG5yTL_nkartA&_render=rss പേസ്റ്റ് ചെയ്യുക.

വരുന്ന പോസ്റ്റുകള്‍ നോക്കീട്ട് ഷെയറാക്കണമെന്നവയുടെ ചുവട്ടിലെ ഷെയര്‍ ദിസ് ക്ലിക് ചെയ്യുക.

ഇതുപോലെ വേറെയും ഫീഡുകള്‍ ചേര്‍ക്കാം.

ഇങ്ങനെ 'ഷെയര്‍ ദിസ്' ചെയ്ത കേസുകളെ സ്വന്തം ബ്ലോഗിലോ എവിടെയെങ്കിലുമോ കാണിക്കാന്‍ (തെറി കിട്ടാന്‍ നല്ലതാ;))
ദാ ഇങ്ങനെ:

Shared Items (മോളിലെ ഇടതുവശത്തെ മെനുവില്‍ ഉണ്ട്.) ക്ലിക്ക് ചെയ്യുക.
അവിടെ
Put a clip on your site or blog
You can also copy and paste code to put a clip of your shared items on your site.
If you use Blogger, it's even easier, just use the "Add to Blogger" button. ഇങ്ങനെ കാണാം.

ശേഷം ചിന്ത്യം.

Saturday, October 06, 2007

ഒരു ബാല്യകാല സുഹൃത്ത്. പേര് സേതു!!

“എന്റെയോരോ മഹാഭാഗ്യങ്ങളേയ്!”


സ്ഥലം: കൈതമുള്ളിന്റെ വസതി.
തിയതി: 04-10-2007
സമയം: 7:30 പി.എം.



Saturday, September 01, 2007

അരവിന്ദിന്റെ പിറന്നാളായിരുന്നു ഇന്നലെ!

ഒരു സന്തോഷ വാര്‍ത്ത. അരവിന്ദനും അങ്ങിനെ മുപ്പത് വയസ്സായി. ഇനി ഒരു അഞ്ചുകൊല്ലം കൂടി കഴിയുമ്പോള്‍ എന്റെയൊപ്പമാവും! :)

അരവിന്ദിന്റെ മൊത്തം ചില്ലറ വായിക്കുമ്പോള്‍ ആദ്യം എനിക്ക് തോന്നിയിരുന്നത് അരവിന്ദന് പ്രായം ഒരു 20 ഏറിയാല്‍ 22 എന്നായിരുന്നു. പിന്നെയല്ലേ മനസ്സിലായത്. മാനസികപ്രായവളര്‍ച്ച മുരടിച്ച എന്നേപ്പോലെയുള്ള, ബ്ലോഗിലെ പലരെയും പോലുള്ള ഒരു ഹതഭാഗ്യനാണ് അരവിന്ദനും എന്ന്. അങ്ങിനെയാണ് ഞങ്ങള്‍ ഭയങ്കര കൂട്ടാവുന്നത്. :)

അപ്പോള്‍ അരവിന്ദന്‌ എല്ലാവിധ ആശംസകളും‍ നേര്‍ന്നുകൊണ്ട്, അടുത്ത പിറന്നാളിന് ‘മൊത്തം ചില്ലറ’ ഒരു പുസ്തമായി ബുക്ക് സ്റ്റാളുകളിലെ ടോപ്പ് ടെന്‍ ലിസ്റ്റുകളില്‍‍ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട്,

സ്വന്തം,
വിശാലം & കൊ.