Saturday, September 01, 2007

അരവിന്ദിന്റെ പിറന്നാളായിരുന്നു ഇന്നലെ!

ഒരു സന്തോഷ വാര്‍ത്ത. അരവിന്ദനും അങ്ങിനെ മുപ്പത് വയസ്സായി. ഇനി ഒരു അഞ്ചുകൊല്ലം കൂടി കഴിയുമ്പോള്‍ എന്റെയൊപ്പമാവും! :)

അരവിന്ദിന്റെ മൊത്തം ചില്ലറ വായിക്കുമ്പോള്‍ ആദ്യം എനിക്ക് തോന്നിയിരുന്നത് അരവിന്ദന് പ്രായം ഒരു 20 ഏറിയാല്‍ 22 എന്നായിരുന്നു. പിന്നെയല്ലേ മനസ്സിലായത്. മാനസികപ്രായവളര്‍ച്ച മുരടിച്ച എന്നേപ്പോലെയുള്ള, ബ്ലോഗിലെ പലരെയും പോലുള്ള ഒരു ഹതഭാഗ്യനാണ് അരവിന്ദനും എന്ന്. അങ്ങിനെയാണ് ഞങ്ങള്‍ ഭയങ്കര കൂട്ടാവുന്നത്. :)

അപ്പോള്‍ അരവിന്ദന്‌ എല്ലാവിധ ആശംസകളും‍ നേര്‍ന്നുകൊണ്ട്, അടുത്ത പിറന്നാളിന് ‘മൊത്തം ചില്ലറ’ ഒരു പുസ്തമായി ബുക്ക് സ്റ്റാളുകളിലെ ടോപ്പ് ടെന്‍ ലിസ്റ്റുകളില്‍‍ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട്,

സ്വന്തം,
വിശാലം & കൊ.

2 Comments:

Blogger കുട്ടന്‍സ്‌ | S.i.j.i.t.h said...

അരവിന്ദേട്ടാ..

മൊത്തം ചില്ലറയായി പിറന്നാള്‍ ആശംസകള്‍..
മൊത്തം ചില്ലറ പുസ്തകമായി ഇറക്കണം ട്ടോ..
വിശാലേട്ടാ,35 വയ്സ്സേ ആയുള്ളൂ എന്നു പറയാനാണോ ഈ പോസ്റ്റ് ഇട്ടത് ..
:)
വേര്‍ഡ് വെരി മാറ്റുമോ..

9:10 PM  
Blogger അരവിന്ദ് :: aravind said...

വിയെമ്മിന് മുപ്പത്തഞ്ചാ? പള്ളീ പറഞ്ഞാ മതി.
;-)

അല്ല എനിക്കീ മുപ്പത് മുപ്പത് എന്ന് ബ്ലോഗില്‍ ഒരു വെയിറ്റ് കിട്ടാന്‍ ചുമ്മാ പറഞ്ഞാതാട്ടാ.
ആച്ച്വലി ഞാന്‍ ദില്‍ബന്‍-ഉണ്ണിക്കുട്ടന്‍ ടീംസിന്റെ എളേപ്പന്‍..സോറി, എളേതായി വരും.

ജന്മദിനാശംസകള്‍ക്ക് നന്ദി, സ്നേഹം :-)
(സമ്മാനൊന്നൂല്ലേ?)

അരവിന്ദന്‍ & സണ്‍ (പിന്നെ വൈഫും)

12:32 AM  

Post a Comment

Subscribe to Post Comments [Atom]

<< Home